പ്രധാന വാര്‍ത്തകള്‍ - നിലമ്പൂര്‍
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
22/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍ഃ പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ ഗാന്ധിപ്പടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഗാന്ധിപ്പടി നടുവത്ത് കുണ്ടില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സവാദ് (22) ആണ് മരിച്ചത്. പുതിയകളം റോഡില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ..... തുടര്‍ന്നു വായിക്കുക »
ആന്റണിക്കാടിന് സമീപം കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
22/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം അമരമ്പലം പഞ്ചായത്തിലെ വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. തേള്‍പാറ ആന്റണിക്കാടിന് സമീപം സ്വകാര്യ കൃഷിത്തോട്ടത്തില്‍ ആറ് മാസം പ്രായമായ 100 വാഴകളും കുലച്ച 45 വാഴകളും നശിപ്പിച്ചു. എറണാകുളം സ്വദേശി കദംബരി ഉണ്ണിയുടെ തോട്ടത്തില്‍ പഴമടത്തില്‍ സുനില്‍, പുത്തന്‍പുരക്കല്‍ ..... തുടര്‍ന്നു വായിക്കുക »
ഐ.പി.സി സൗത്ത് സെന്റര്‍ കണ്‍വെന്‍ഷന്‍
22/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: ഐ.പി.സി നിലമ്പൂര്‍ സൗത്ത് സെന്റര്‍ കണ്‍വെന്‍ഷന്‍ ബുധന്‍ മുതല്‍ ഞായര്‍ വരെ നടക്കും. പാലുണ്ട ന്യൂ ഹോപ് ബൈബിള്‍ കോളേജ് ഗ്രൗണ്ടിലാണ് കണ്‍വെന്‍ഷന്‍. ..... തുടര്‍ന്നു വായിക്കുക »
നിലമ്പൂര്‍ ആസ്‌പത്രിയില്‍ വിജിലന്‍സ് പരിശോധന
22/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: നിലമ്പൂര്‍ ആസ്പത്രിയില്‍ ഹെല്‍ത്ത് സര്‍വീസ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. അഡീഷണല്‍ ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസ് (വിജിലന്‍സ്) ഡോ. രമണിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. താലൂക്കാസ്പത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്ന് സ്വകാര്യ ആസ്പത്രികളിലേക്ക് വ്യാപകമായി ..... തുടര്‍ന്നു വായിക്കുക »
മുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും- മന്ത്രി കെ.സി. ജോസഫ്
21/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കുമെന്ന് സംസ്ഥാന ആസൂത്രണ, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിലമ്പൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ന്നതും പ്രവര്‍ത്തനം നിലച്ചതുമായ റോഡുകളുടെ പണി നടത്തും. ഇതിനാവശ്യമായ ..... തുടര്‍ന്നു വായിക്കുക »
മൂലേപ്പാടം-ആളക്കല്‍-വിജയപുരം റോഡ് ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും - മന്ത്രി ഇബ്രാഹിം കുഞ്ഞ്
21/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ മൂലേപ്പാടത്തുനിന്ന് തുടങ്ങി കുറുവന്‍ പുഴക്കക്കരെയുള്ള അളക്കല്‍-വിജയപുരം റോഡ് നിര്‍മാണം ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മൂലേപ്പാടത്ത് റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറനാട് ..... തുടര്‍ന്നു വായിക്കുക »
ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ പരിഗണിക്കും - മന്ത്രി കെ.സി. ജോസഫ്
21/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: ക്ഷീരകര്‍ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ക്ഷീര വികസന വകുപ്പും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ..... തുടര്‍ന്നു വായിക്കുക »
എം.സി.വൈ.എം കര്‍മപദ്ധതി പ്രകാശനംചെയ്തു
21/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: എം.സി.വൈ.എം ബത്തേരി രൂപതയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കര്‍മപദ്ധതി പ്രതീക്ഷ 2012ന്റെ പ്രകാശനം ജോസഫ്മാര്‍ തോമസ് മെത്രാപ്പൊലീത്ത നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് ബിനു കല്ലറക്കല്‍ അധ്യക്ഷതവഹിച്ചു. രൂപതാഡയറക്ടര്‍ ഫാ. ചാക്കോ മഠത്തിപറമ്പില്‍, ഫാ. ജോര്‍ജ് പൊക്കനായി, ഫാ. അലക്‌സാണ്ടര്‍ വലിയ ..... തുടര്‍ന്നു വായിക്കുക »
ഫോറസ്റ്റ്ഗാര്‍ഡിനെ ആക്രമിച്ചവരെ പിടികൂടണം
20/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: പോത്തുകല്ല് ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ്ഗാര്‍ഡ് വൈ. ഫെലിക്‌സിനെ (36) ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍, ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാകമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രിയിലാണ് ഒരുകൂട്ടം അക്രമികള്‍ ..... തുടര്‍ന്നു വായിക്കുക »
എന്‍.ജി.ഒ യൂണിയന്‍ വാര്‍ഷിക സമ്മേളനം
17/02/2012 - സ്വന്തം ലേഖകന്‍
നിലമ്പൂര്‍: എന്‍.ജി.ഒ യൂണിയന്‍ നിലമ്പൂര്‍ ബ്രാഞ്ച് 40-ാം വാര്‍ഷികസമ്മേളനം നടന്നു. വി.കെ. അനന്തകൃഷ്ണന്‍ പതാക ഉയര്‍ത്തി. കെ. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. കെ. വിജയകുമാര്‍, കെ.കെ. മോഹനന്‍, കെ. രാമന്‍കുട്ടി, അബ്രഹാം ശാമുവല്‍, സുജന്‍ലാല്‍, കേശവദാസ്, അഭിലാഷ്, മധുസൂദനന്‍, മുഹമ്മദലി, അനൂപ്, മൈമൂന എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ..... തുടര്‍ന്നു വായിക്കുക »


